ജയ്ശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി

ദില്ലി : സുബ്രമണ്യം ജയ്ശങ്കര്‍ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി . അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ്. നിലവിലെ വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനു പകരമാണ് ജയ്ശങ്കര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമനകാര്യ സമിതിയാണ് ഉത്തരവിറക്കിയത്. ഒബാമയുടെ സന്ദര്‍ശനം, ആണവകരാറിലെ ഇടപെടല്‍ എന്നീവിഷയങ്ങളില്‍ എസ് ജയ്ശങ്കറിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ നിയമനം എന്നാണ് സൂചന.

1977- ബാച്ചിലെ IFS ഉദ്യോഗസ്തനായ ജയ്ശങ്കര്‍ ഇനി രണ്ടു വര്ഷം വിദേശകാര്യ സെക്രട്ടറിയായി തുടരും. ഒന്നര വര്‍ഷത്തോളം വിദേശകാര്യസെക്രട്ടറിയായി സേവനം അനുഷ്ഠിച്ച സുജാത സിംഗ് ജുവരി 31 നു വിരമിക്കുകയാണ്

Add a Comment

Your email address will not be published. Required fields are marked *