ജയസൂര്യയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; കുട്ടിക്കോ പട്ടിക്കോ പ്രാധാന്യം?: കേരളത്തില്‍ ഓരോ ദിവസവും പട്ടികടി 2000

തൃശൂര്‍: കേരളത്തില്‍ ഓരോ ദിവസവും പട്ടികടിയേല്‍ക്കുന്നത് രണ്ടായിത്തോളം പേര്‍ക്ക്! പേവിഷബാധയേറ്റ് ലോകത്തില്‍ മരിക്കുന്നവരില്‍ പകുതിയോളം ഇന്ത്യക്കാര്‍. തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി നടന്‍ ജയസൂര്യ. സമൂഹത്തില്‍ കുട്ടിക്കാണോ പട്ടിക്കാണോ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്ന ചോദ്യമാണു ജയസൂര്യ ഉന്നയിച്ചത്. തെരുവുനായ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ചെറുപ്പക്കാര്‍ മുന്‍െകെയെടുത്ത് ഇതിനൊരു പരിഹാരം കാണുമെന്നും ‘പട്ടിണി’ എന്ന പേരിലെഴുതിയ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ‘െദെവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്ക്യാണ്. നിന്റെ മുന്നില്‍ രണ്ടു ജീവനുകള്‍ ഉണ്ട്. നിന്റെ കുട്ടിയും ഒരു പട്ടിയും. അതില്‍ ഒരു ജീവന്‍ നിനക്കു തെരഞ്ഞെടുക്കാം എന്നു പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം? ഇവിടെ പട്ടിക്കാണോ കുട്ടിക്കാണോ വില? നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇതു സംഭവിച്ചതെങ്കില്‍ നമ്മളെന്തു ചെയ്യും? അതു തന്നെയാണ് ഇതിന്റെ ഉത്തരം. അങ്ങനെ ചെയ്തു പോകുന്നത് ആ തെരുവ് നായയേക്കാള്‍ വീട്ടിലുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ്. ഇതിപ്പോള്‍ സ്ഥിരം പത്രവാര്‍ത്തയാണ്.
തെരുവിലെ പട്ടി, കുഞ്ഞിന്റെ ചുണ്ട് കടിച്ചു മുറിച്ചു. അമ്മയുടെ കാല് കടിച്ചു കീറി എന്നൊക്കെ…ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസാക്കിയവര്‍ ഒന്നു തിരിഞ്ഞുനോക്കുന്നുണ്ടോ? അവിടുത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്തുെപെസ അയച്ചുകൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ െപെസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള്‍ അനുഭവിച്ചോട്ടെ എന്നാണോ? രാപ്പകലില്ലാതെ ജവാന്മാര്‍ നമ്മുടെ സംരക്ഷണത്തിനായി കാവലായി നില്‍ക്കുന്നു. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്? മരത്തില്‍ കയറുന്നതാണോ പരിഹാരം.

അവരുടെ മകനേയാണ് ഇതുപോലെ കടിച്ചുപറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍ ‘മോനേ നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത്’ എന്നു ചോദിക്ക്യോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനേ ഞങ്ങള്‍ക്കും നിവൃത്തിയുള്ളൂ. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോള്‍ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല. പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ. </p>
പേവിഷം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറവാണെന്ന കാര്യത്തില്‍ മാത്രമേ കേരളത്തിന് ആശ്വസിക്കാനുള്ളൂ പ്രതിവര്‍ഷം ഇരുപത്തഞ്ചില്‍ താഴെ മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റേതാണു കണക്കുകള്‍. പേവിഷബാധയെപ്പറ്റിയുള്ള അവബോധവും പ്രതിരോധ വാക്‌സിന്റെ ലഭ്യതയുമാണ് പേവിഷബാധയും മരണനിരക്കും കുറയാന്‍ കാരണമെന്നും അവര്‍ വിലയിരുത്തുന്നു. ലോകത്ത് ഓരോ വര്‍ഷവും ശരാശരി 59,000 പേരാണ് പേവിഷബാധ മൂലം മരിക്കുന്നത്. അതില്‍ 25,000 മരണങ്ങള്‍ ഇന്ത്യയിലാണ്. പേവിഷബാധ മൂലമുള്ള മരണത്തിന്റെ 40 മുതല്‍ 50 വരെ ശതമാനം ഇന്ത്യയിലാണെന്നു ചുരുക്കം.
തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധിക മരിക്കുകയും കേരളമാകെ തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജും അവിടുത്തെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവും മുന്‍കരുതല്‍ പ്രചാരണത്തിനു തയാറെടുക്കുകയാണ്. ആരോഗ്യ രംഗത്തു വലിയ നേട്ടങ്ങളുണ്ടാക്കിയ കേരളത്തില്‍ പേവിഷബാധയ്‌ക്കെതിരേയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. വര്‍ഷത്തില്‍ ഏകദേശം 12 കോടി രൂപയുടെ ആന്റി റാബീസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നു വാങ്ങുന്നത്. എല്ലാ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും കൂടി 350 കോടി മാത്രം ബജറ്റ് ഉള്ളപ്പോഴാണ് അതിന്റെ മൂന്നു ശതമാനം പേവിഷബാധ തടയാനായി ചെലവാക്കുന്നത്.
എങ്ങനെയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും പട്ടി കടിച്ചാല്‍ അതീവശ്രദ്ധയോടെ െകെകാര്യം ചെയ്യണമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. കടിച്ചയു പേപ്പട്ടിയാണോ എന്നറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ പ്രത്യേകിച്ചും. എത്ര വിശ്വസ്തനായ പട്ടി കടിച്ചാലും അതിനെ നിസാരമായി കാണരുത്. മുറിവിന്റെ വലിപ്പത്തിലും കാര്യമില്ല. കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. </p>
പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകും. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്താന്‍ െവെകരുത്. അവിടെ പേവിഷ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി ലഭിക്കുകയുള്ളൂ. ആഴത്തിലുള്ള മുറിവാണെങ്കില്‍ കടിച്ചതു പേപ്പട്ടിയാകാന്‍ സാധ്യത കൂടുതലാണെന്നാണു നിഗമനം. ഏതു തരം പട്ടി കടിച്ചാലും പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പാകും എടുക്കുക

Add a Comment

Your email address will not be published. Required fields are marked *