ജയറാമും റായി ലക്ഷ്മിയും ഒന്നിക്കുന്നു

തെന്നിന്ത്യൻ താരം റായി ലക്ഷ്മിയും ജയറാമും ഒന്നിക്കുന്നു. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ ഒരുക്കുന്ന സന്തോഷമായി ഗോപിയേട്ടാ എന്നാ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.. ഗോപീകൃഷ്ണൻ എന്ന പ്രൊഫഷണലിന്റെ വേഷമാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ആസ്ട്രേലിയയിലെ മെൽബണിലാണ് ഷൂട്ട് ചെയ്യുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഗോപാകൃഷ്ണനും കുടുംബവും ആസ്ട്രേലിയയിലെത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പാണ്.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *