ജയന്തി നടരാജന് കോണ്ഗ്രിസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചു
ചെന്നൈ : ഇതില്‍ കൂടുതല്‍ അപമാനം സഹിക്കാന്‍ അനിക്കാവില്ല. പാര്‍ട്ടി ഹൈക്കമാണ്ട്, പ്രത്യേകിച്ചും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് സഹിക്കാവുന്നതില്‍ അപ്പുറം അപമാനം സഹിച്ചു. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ ആവില്ല, അതുകൊണ്ട് മൂന്നു പതിറ്റാണ്ടില്‍ പരമുള്ള എന്റെ കോണ്‍ഗ്രസ് ബന്ധം ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു. രണ്ടാം യു പി ഏ സര്‍ക്കാരില്‍ വനം –പരിസ്ഥിതി മന്ത്രി ആയിരുന്ന ജയന്തി നടരാജന് അല്‍പ്പം മുന്‍പ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ മന്ത്രിയായിരിക്കെ രാഹുല്‍ഗാന്ധി പല തരത്തില്‍ തന്നെ തരാം താഴ്ത്താന്‍ ശ്രമിച്ചിരുന്നു. കരണം, അദ്ദേഹത്തിന്റെ ചില വ്യക്തി താത്പര്യങ്ങള്‍ക്ക് ഞാന്‍ വഴങ്ങിയിട്ടില്ല. ചില പ്രത്യേക വ്യവസായ സ്ഥാപങ്ങള്‍ക്ക് അനോകൂലമായും, മറ്റു ചിലവയ്ക്ക് പ്രതികൂലമായും തീരുമാനങ്ങള്‍ എടുക്കാന്‍ പലപ്പോഴും രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചിട്ടുണ്ട്. “ പാര്‍ട്ടി ഉപധ്യക്ഷ്ന്റെ സമ്മര്‍ദ്ദം കാരണം വെദാന്താ ഗ്രൂപ്പിനു ഖനനാനുമതി നിഷേധിക്കേണ്ടി വന്നു. അതുപോലെ അദാനി ഗ്രൂപ്പിനെതിരെയും. അവരുടെ കാണാതെ പോയ ഒരു ഫയല്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുതത്തിന്റെ പിറ്റേന്ന്. എനിക്ക് മന്ത്രി പദം രാജി വയ്ക്കേണ്ടി വന്നു.”
നാല് തലമുറകളായി കോണ്‍ഗ്രസ് പാര്‍ട്ടി യുടെ വിശ്വസ്ത സേവകരാണ് എന്റെ കുടുംബം. പത്തുവര്‍ഷത്തില്‍ അധികം ഞാന്‍ പാര്‍ട്ടിയുടെ വക്താവായിരുന്നു പക്ഷെ ഇതിനപ്പുറം അപമാനം സഹിക്കാന്‍ ആവില്ല. അതുകൊണ്ട് പാര്‍ട്ടിയുടെ പദവികള്‍ ഹൃദയ വേദനയോടെ ഞാന്‍ രാജിവയ്ക്കുന്നു.
പാര്‍ട്ടി എല്പിച്ചിട്ടുള്ള എല്ലാ ചുമതലകളും ഞാന്‍ മറു ചോദ്യം കൂടാതെ ഏറ്റെടുത്തു ചെയ്തിട്ടുണ്ട്. മന്ത്രിപദം രാജിവച്ചു മോദിക്കെതിരെ “സ്നൂപ്” കേസ്സില്‍ പ്രചരണം നടത്താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് അനുസരിച്ച്. ഒരിക്കലും ഇങ്ങനെ ഒരു നടപടി ശരിയല്ല എന്ന് ബോധ്യം ഉണ്ടായിട്ടു പോലും.
തന്റെ പരാതിതികള് പറയാന്‍ പലതവണ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച്ചക്ക് അവസരം തേടി എങ്കിലും ഒരു മറുപടിയും കിട്ടിയില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ ഉപജാപകര്‍ തന്നെക്കുറിച്ച് അപഖ്യാതി പരത്തി ഘോഷിക്കുകയായിരുന്നു. ഇത് സഹിക്കാവുന്നതില്‍ അപ്പുറമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി അടുത്തിടെ ആദര്‍ശങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഹൈകമാന്റ്പ്രവര്ത്തകരുടെ പ്രശ്നങ്ങള്‍ അറിയാനും പരിഹരിക്കാനുംതാത്പര്യം കാട്ടുന്നില്ല . ഇങ്ങനെ ഒരു കോണ്‍ഗ്രസില്‍ തുടരാന്‍ എനിക്ക് ആവില്ല, ജയന്തി പറഞ്ഞു.