ജമ്മു രാജ്യസഭ സീറ്റുകളിലേക്ക് ഗുലാം നബി ആസാദും ഷംസീര്‍ സിംഗ്‌ മന്‍ഹാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ജമ്മു  ; ജമ്മുവിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക്‌ ഫെബ്രുവരി ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷംസീര്‍ സിംഗ്‌ മന്‍ഹാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണു തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ഗുലാം നബി ആസാദിനൊപ്പം സംസ്ഥാന മന്ത്രിമാരായിരുന്ന സജ്ജദ്‌ അഹമ്മദ്‌ കിച്‌ലു,നസീര്‍ ആലം വാനി എന്നിവരും ഷംസീറിനൊപ്പം മുതിര്‍ന്ന ബിജെപി നേതാവ്‌ ചന്ദര്‍ മോഹന്‍ ശര്‍മയും നാമനിര്‍ദേശപത്രിക നല്‌കി.

Add a Comment

Your email address will not be published. Required fields are marked *