ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പ്രസ്താവനക്ക് എതിരെ സൈനികര്‍

ദില്ലി ; സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ സംബന്ധിച്ച ജമ്മു കാഷ്മീര്‍ സര്‍കാരിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ സൈനികര്‍ രംഗതെത്തി . നിയമം ഭാഗികമായി പിന്‍വലിക്കുകയോ അതില്‍ ഇളവുകള്‍ വരുത്തുകയോ ചെയ്യണം എന്നാണു ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ ആവശ്യം . ജമ്മുവില്‍ അധികാരത്തില്‍ എത്തിയ അന്ന് തന്നെ പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ്‌ സയീദ്‌ അറിയിച്ചിരുന്നു എനാല്‍ സഖ്യകഷിയായ ബിജെപിക്ക് ഇക്കാര്യം സ്വീകാര്യമായിരുന്നില്ല . ഇതേ തുടര്‍ന്ന് വീണ്ടും വീണ്ടും അഫ്സ്പയുടെ കാര്യത്തില്‍ തീരുമാനം എടുക്കണം എന്ന് മുഫ്തി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് അദ്ദേഹത്തിനെതിരെ സൈനികര്‍ പ്രതിഷേധവുമായി രംഗത്ത്‌ വന്നിരിക്കുന്നത് . വടക്ക് കിഴക്കന്‍ സംസ്ഥാന്നഗളില്‍ സൈനികര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരങ്ങള്‍ മനുഷ്യാവകാശ ധ്വംസനം നടത്തുന്നു എന്ന് ആരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിള ദീര്‍ഘകാലമായി ഉപവാസം അനുഷ്ടിച്ചു വരികയാണ് . അഫ്സ്പ നിര്തലക്കുന്നതോ ഭാഗികമായി നിര്തലാക്കുന്നതോ നിയമങ്ങളില്‍ ഇളവു വരുതുന്നതോ അയ ഒന്നിനും തങ്ങള്‍ക്കു സമ്മതമില്ല . ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ് എന്ന് സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *