ജമാ അത്ത് ഉദ് ദവയെ പാക്കിസ്ഥാന്‍ നിരോധിച്ചു

കറാച്ചി: 2008 le മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് നേതൃത്വം നല്‍കുന്ന ‘ജമാ അത്ത് ഉദ് ദാവ യെ സംഘടനകളുടെ പട്ടികയില്‍ പെടുത്തി പാകിസ്ഥാന്‍ നിരോധിച്ചു . ഹാഫിസ് സയീദ്‌ തന്നെ നേതൃത്വം നല്‍കുന്ന ഫലാഹ് ഇ ഇന്‍സാനിയാത്ത് എന്ന ഇസ്ലാമിക ഭീകര സംഘടനയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഹഖാനി നെറ്റ്വര്‍ക്ക് , ഹര്‍ക്കത്ത് ഉല്‍ ജിഹാദ് ഇസ്ലാമി , ഹര്‍ക്കത്ത് ഉല്‍ മുജാഹിദ്ദീന്‍ , തുടങ്ങിയ പത്തോളം സംഘടനകളെയാണ് പാകിസ്ഥാന്‍ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത് . നിരോധനമെര്‍പ്പെടുത്തിയ സംഘടനകളുടെ പണമിടപാടുകള്‍ മരവിപ്പിക്കുകയും ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്താവ് അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പാകിസ്താന്റെ ഈ നടപടി.റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപെടുന്നതിനുള്ള തന്ത്രമായാണ് പാകിസ്താന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഭീകരാക്രമണം ഉണ്ടായാല്‍ പാകിസ്ഥാന്‍ അതിന് കനത്തവില നല്‍കേണ്ടി വരുമെന്ന് അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *