ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി.

ധാക്ക: ബംഗ്ലാദേശിൽ 1971ലെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി. ജമാഅത്തെ നേതാവ് മുഹമ്മദ് ഖമറുസമനിനെയാണ് തൂക്കിക്കൊന്നത്. പാക് സൈന്യവുമായി ചേർന്ന് വിമോചന സമരക്കാരെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും കൂട്ടക്കൊല ചെയ്ത കേസിലാണ് ശിക്ഷ. ശനിയാഴ്ച രാത്രിയാണ് 63-കാരനായ ഖമറുസമനിന്രെ വധശിക്ഷ നടപ്പാക്കിയത്. വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ അവസാന ദയാഹർജിയും തള്ളപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മൂന്നാമത്തെ മുതിർന്ന നേതാവാണ് ഖമറുസമൻ.

Add a Comment

Your email address will not be published. Required fields are marked *