ജപ്പാന് – ചൈന ധനമന്ത്രിമാരുടെ കൂടിക്കാഴ്ച
ടോക്കിയോ: മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യമായി ജപ്പാന് – ചൈന ധനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നു . ജൂണ്‍ മാസത്തില്‍ ബീജിംഗില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാന് ധനമന്ത്രി ടാരോ ആസോ അറിയിച്ചു . ഇരു രാജ്യങ്ങളുടെയുംസാമ്പതിക വളര്‍ച്ചയും വ്യവസായ വളര്‍ച്ചയും സംബന്ധിച്ചു ചര്‍ച്ച ചെയ്യും . ജൂണില്‍ നടക്കുന്ന കൂടികകഴ്ച്ചയുടെ ദിവസം തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു. ചൈന പിന്താങ്ങുന്ന ഏഷ്യന്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ ഇന്‍വെസ്റ്റ് മെന്റ് ബാങ്ക് ചര്‍ച്ചയില്‍ വന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ജപ്പാന് ആവശ്യപ്പെടും എന്നും അദ്ദേഹം അറിയിച്ചു . ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ മാസം നടത്തിയിരുന്നു