ജനവിധി മാനിക്കുന്നു; പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: അപ്രതീക്ഷിത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്തതാണിത്. പ്രചരണ രംഗത്തും അതിനു ശേഷമുള്ള ചര്‍ച്ചയിലും മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചിരുന്നു. പരാജയം അംഗീകരിക്കുന്നു. ഇതേകുറിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും പരിശോധിക്കും.
ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷിച്ചില്ല. രാമേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞത് യു.ഡി.എഫ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആരോപണ വിധേയരെ മത്സരിപ്പിച്ചത് ക്ഷീണമായി എന്നു വിശ്വസിക്കുന്നില്ല. പ്രതിപക്ഷ നേതാവുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിക്കും. അതേകുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയര്‍മാനെന്ന നിലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു