ചുംബന സമരം നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരാണെന്ന് ജി സുധാകരന്‍ എം എല്‍ എ

തിരുവനന്തപുരം : ചുംബന സമരത്തെ എതിർത്ത് ജി.സുധാകരൻ എം.എൽ.എയും രംഗത്തെത്തി. ഭാര്യയും ഭർത്താവും അടച്ചിട്ട മുറിയിൽ ചെയ്യേണ്ടതാണ് ചുംബനമെന്ന് അദ്ദേഹം പറഞ്ഞു. ചുംബന സമരം നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരാണെന്നും ഇതു കൊണ്ട് വിപ്ലവം നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയും ഭർത്താവും മുറിയിൽ കാട്ടുന്നത് തെരുവിൽ കാണിച്ചാൽ നാട് അത് അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്നും ഇത്തരം സമരങ്ങൾക്ക് ജനപിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *