ചില പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തിരുന്നുവെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ചില പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തിരുന്നുവെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നാല്‍, അദ്ദേഹം ആരുടെയും പേര്‌ പരാമര്‍ശിച്ചില്ല.

ഡിസംബര്‍ 31നു ഗുജറാത്ത്‌ തീരത്ത്‌ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച പാക്കിസ്ഥാനില്‍നിന്നുള്ള ബോട്ട്‌ പൊട്ടിത്തെറിച്ച സംഭവത്തിലെ വിവരങ്ങള്‍ പുറത്തുവിടാത്തത്‌ എന്തുകൊണ്‌ടാണെന്ന്‌ വ്യക്തമാക്കുന്നതിനിടെയാണ്‌ പരീക്കറിന്റെ പരാമര്‍ശം. 200 നോട്ടിക്കല്‍ മൈല്‍ അകലെനിന്നുതന്നെ ബോട്ട്‌ നിരീക്ഷണത്തിലായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കടന്ന്‌ 24 മണിക്കൂര്‍ സഞ്ചരിച്ച ബോട്ട്‌ പിന്നെന്തു ചെയ്യണമായിരുന്നുവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
ഡിസംബര്‍ 31നു നടന്ന കോസ്റ്റ്‌ ഗാര്‍ഡ്‌ നടപടിക്കെതിരേ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പാക്ക്‌ ബോട്ടാണ്‌ തീരത്തെത്തിയത്‌ എന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ തെളിവു നല്‌കണമെന്നാണു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടത്‌. ഇതിനെതിരേ ശക്തമായി പ്രതികരിച്ച സര്‍ക്കാര്‍,കോണ്‍ഗ്രസിന്‌ പാക്കിസ്ഥാന്റെ ഭാഷയാണെന്ന്‌ ആരോപിച്ചിരുന്നു

Add a Comment

Your email address will not be published. Required fields are marked *