ചിത്രശലഭ കലണ്ടര്‍ തയ്യാറാക്കുന്നു

മൂന്നാര്‍: രാജ്യത്താദ്യമായി നിറവര്‍ണങ്ങളുമായി ആകാശത്ത്‌ പാറിപ്പറക്കുന്ന ചിത്ര ശലഭങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിന്‌ ചിത്രശലഭ കലണ്ടര്‍ തയ്യാറാക്കുന്നു. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ പാറി പറക്കുന്ന 156 ഇനം ശലഭങ്ങളാണ്‌ സമഗ്ര പഠനത്തിന്‌ വിധേയമാകുന്നത്‌. ചിന്നാര്‍ വനത്തില്‍ ഓരോ മാസവും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ചിത്രശലഭ നീരീക്ഷകരായ വിദഗദ്ധര്‍ ചേര്‍ന്ന്‌ നടത്തുന്ന പഠന നിരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ കലണ്ടര്‍ തയ്യാറാക്കുന്നത്‌. ചൂടുകൂടിയ അയല്‍ സംസ്‌ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്‌ക്ക്‌ പ്രവേശിക്കുമ്പോള്‍ ആദ്യം മുള്‍ക്കാടുകള്‍ തുടര്‍ന്ന്‌ ചോലവനങ്ങള്‍ പുല്‍േേമടുകള്‍ എന്നിങ്ങനെയാണ്‌ ഭൂപ്രകൃതി. ഇതിനാല്‍ ഇവിടുള്ള വന്യ ജീവികള്‍ക്കൊപ്പം ദേശാടന ശലഭങ്ങളും നിരവധിയാണ്‌. ഓരോ കാലത്തും ഇവിടെ കാണപ്പെടുന്ന ശലഭങ്ങങ്ങള്‍ ഇവയുടെ പ്രവൃത്തികള്‍,ഗനാഗമനങ്ങള്‍ പ്രജനന ദേശാടനം,തദ്ദേശീയ സസ്യജാലങ്ങളും പൂളുമായുള്ള ഇടപെഴകല്‍,ജീവിതചക്രം പ്യൂപ്പയില്‍ നിന്നും ശലഭത്തിലേയ്‌ക്കുള്ള വളര്‍ച്ച പഠന വിധേയമാക്കിയുള്ള ാണ്‌ കലണ്ടര്‍ തയ്യാറാക്കുന്നത്‌. കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ചിന്നാറില്‍ കുടുതലായി കാണപ്പെടുന്ന ആതിഥേയ സസ്യങ്ങള്‍, അവയുടെ മേഖലകള്‍,പൂക്കാലം, ഈ ചെടികളുമായി ബന്ധമുള്ള ശലഭങ്ങള്‍ എന്നിവയും പഠന വിധേയമാക്കും. രാജ്യത്ത്‌ ആദ്യമായി തയ്യാറാക്കുന്ന കലണ്ടറില്‍ ശലഭങ്ങള്‍ക്കൊപ്പം സസ്യങ്ങള്‍കൂടി പഠന വിധേയമാകുന്നതോടെ ഏറെ പരിസ്‌ഥിതികള്‍ പ്രാധന്യമുള്ളതും രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നും മൂന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ജി. പ്രസാദ്‌ പറഞ്ഞു. 

Add a Comment

Your email address will not be published. Required fields are marked *