ചാനല്‍ അവതാരകനായി ദിലീപ്

ജനപ്രിയ നായകന്‍ ദിലീപ് ചാനല്‍ അവതാരകനാകുന്നു. ടെലിവിഷനിലല്ല സിനിമയില്‍ തന്നെയാണ് ദിലീപ് അവതാരകന്‍റെ വേഷത്തിലെത്തുന്നത്. മാധ്യമരംഗം പശ്ചാത്തലമായ ചിത്രത്തിന്‍റെ സംവിധായിക ശ്രീബാല കെ.മേനോനാണ്. പുതുമുഖമായ മിഥിലയാണ് നായിക. ഷക്കീലയും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകനും നടനുമായ ശശികുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. സിനിമ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 14 ന് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്താരംഭിക്കും.ശ്രീബാല സ്വതന്ത്ര സംവിധായിക ആവുന്ന ചിത്രമാണിത്.

Add a Comment

Your email address will not be published. Required fields are marked *