ചരിത്ര ബജറ്റെന്നു ബിജെപി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ യുനിയന്‍ ബജറ്റ് ചരിത്രപരം എന്ന് ബിജെപിയും ജനങ്ങളെ കബളിപ്പിക്കാന്‍ വാക്കുകള്‍ കൊണ്ട് അമ്മാനമാടുക മാത്രമാണു ചെയ്തതെന്ന് കൊണ്ഗ്രെസ്സും വിലയിരുത്തി . ബജറ്റ് പുരോഗമനപരവും പ്രതീക്ഷ നല്‍കുന്നതും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാല്‍ പ്രഖ്യാപനങ്ങള്‍ വെറുതെ ആണെന്നും കാര്യമായി ഒന്നും ബജറ്റില്‍ ഉണ്ടായില്ല എന്നും വാക്കുകളെ കൊണ്ട് അമ്മാനമാടുക മാത്രമാണ് ചെയ്തതെന്നും കൊണ്ഗ്രെസ് നേതാക്കള്‍ കുറ്റപ്പെടുത്തി . ജയ്റ്റ്ലിയുടെ ബജറ്റിനു കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു എന്നും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങള്‍ മുന്നില്‍ കണ്ട ബജറ്റ് ആണെന്നും വിവിധ ബിജെപി നേതാക്കള്‍ പറയുമ്പോള്‍ പാവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും കോര്‍പറേറ്റ് മാഫിയകല്കും വന്‍കിട കച്ചവടക്കാര്‍ക്കും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ബജറ്റ് ആണെന്നും കൊണ്ഗ്രെസ് പ്രതികരിച്ചു . കള്ളപ്പണം കണ്ട് കെട്ടാനുള്ള നടപടികളും ആദായ നികുതിയിലെ പ്രഖ്യാപനങ്ങളും നികുതി നല്‍കാത്തവരെ പ്രോസിക്യുട്ടു ചെയ്യാമെന്നും 7 വര്ഷം വരെ തടവ്‌ നല്‍കാം എന്നുള്ളതും നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു . എന്നാല്‍ ബജറ്റ് വെറും കടലാസ് പുലിയാണ് എന്നും കോര്പരെട്ടുകളെ സഹായിക്കുക മാത്രമാണു ലക്‌ഷ്യം എന്നും കൊണ്ഗ്രെസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു .

മോദി ബജറ്റില്‍‌ കേരളത്തിന് കിട്ടിയത്

·         റബ്ബര്‍ ബോര്‍ഡിന് 161.75 കോടി

·         സുഗന്ധവിള ബോര്‍ഡിന് 95.35 കോടി

·         ഫാക്ടിന് 34.99 കോടി

·         കശുവണ്ടി വികസന കൗണ്‍സിലിന് 4കോടി

·         കൊച്ചി മെട്രോയ്ക്ക് 559.98 കോടി. 60 കോടി രൂപയുടെ ഇളവുകളും നല്‍കും

·         തിരുവനന്തപുരത്തെ നിഷ് സര്‍വകലാശാലയാക്കും

·         കൊച്ചി സാമ്പത്തിക മേഖലയ്ക്ക് തുക അനുവദിച്ചു

Add a Comment

Your email address will not be published. Required fields are marked *