തിരുവനന്തപുരം :ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള റണ്‍ കേരളാറണ് പുതിയ ചരിത്രമായി. റണ്‍ കേരളാറണ്ണിനു തലസ്ഥാനം തന്നെ ഇരമ്പിയെതിയപ്പോൾ അത് കേരളത്തിന് മറക്കാനാകാത്ത നിമിഷങ്ങൾ തന്നെ സൃ ഷ്ടിച്ചു. ആവേശത്തിന്റെ അലയൊലികൾ ക്കിടയിൽ തിരുവനന്തപുരത് ഗവർണർ പി. സദാശിവം റണ്‍ കേരളാറണ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ഗെയിംസ് ബ്രാൻഡ് അംബാഡർ സച്ചിൻ തെണ്ടുൽക്കറിനോപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, മന്ത്രിമാരായ രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ, കുഞ്ഞാലിക്കുട്ടി തുടങ്ങിയർ റണ്‍ കേരളാറണ്ണിന് സച്ചിൻ തെണ്ടുല്‍ക്കറിനൊപ്പം പങ്കാളിയായി. സെക്രട്ടറിയെറ്റിലെ സൌത്ത് ഗേറ്റ് മുതൽ നോർത്ത് ഗേറ്റ് വരെ സച്ചിൻ തെണ്ടുൽക്കർ കൂട്ട ഓട്ടത്തിൽ പങ്കെടുത്തു. സെൻട്രൽ സ്റ്റെഡിയത്തിലെ ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചൊല്ലി. കേരളത്തിന്റെ ചരിത്രനിമിഷമാണിതെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കാത്തിരുന്ന സച്ചിൻ തെണ്ടുൽക്കരിന്റെ പ്രസംഗസമയത്ത് സെൻട്രൽ സ്റ്റെഡിയം ആർത്തിരമ്പി. കേരളത്തെ പുകഴുത്തിക്കൊണ്ടായിരുന്നു സച്ചിൻ തെണ്ടുല്ക്കരിന്റെ പ്രസംഗം. കേരളത്തിന്റെ ആവേശം തന്നെ അത്ഭുത പ്പെടുതുന്നില്ലെന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. കേരളാ ബ്ലസ്റ്റെർസിനു നല്കിയ കേരളീയർ നല്കിയ പിന്തുണയും സച്ചിൻ അനുസ്മരിച്ചു. ഗെയിംസിനെത്തുന്നവർ കേരളം ഒരിക്കലും മറക്കില്ലെന്നും, കേരളം അവർക്ക് നല്ല അനുഭവങ്ങൾ സമ്മാനിക്കുമെന്നും സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. അടുത്തുള്ളവര്ക്കൊപ്പം സെൽഫി കൂടി എടുക്കാനും സച്ചിൻ സമയം കണ്ടെത്തി.