ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം ഒത്തുതീര്പ്പാ യി

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ലോറി ഉടമകളുടെ അസോസിയേഷന്‍ നേതാക്കളുമായി മുഖൃമന്ത്രിയുടെ  നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കെടുവിലാണ് സമരം പിന്‍വലിച്ചതായി അസോസിയേഷന്‍ അറിയിച്ചത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ചെക്ക്‌പോസ്റ്റ് കൗണ്ടറുകളുടെ എണ്ണം14ആക്കി ഉയര്‍ത്തി,അവയുടെ പ്രവര്‍ത്തനം മുഴുവന്‍ സമയവുമാക്കും. സംയോജിത ചെക്ക്‌പോസ്റ്റ് നിര്‍മ്മിക്കാനായി സ്ഥലമെറ്റെടുപ്പിനുള്ളഹൈക്കോടതി സ്‌റ്റേ നീക്കാന്‍ നടപടിയെടുക്കും. ഗുജറാത്ത് മാതൃകയില്‍ സ്‌കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കാനും ധാരണയായി. വാഹനങളിലെ ജീവനക്കാര്‍ക്കായി വാളയാറില്‍ കുടിവെള്ളമെത്തിക്കുകയും സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.കൂടാതെ പ്രഥമികാവശൃങള്‍ക്കായി അഞ്ച് ഇ ടോയിലെറ്റുകളും സ്ഥാപിക്കും. ധനകാരൃമന്ത്രി കെ എം മാണി,എക്‌സൈസ്,വനം,മോട്ടാര്‍ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ നല്‍കിയ വാഗദാനങള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വാഗ്ദാനങളില്‍ പുരേഗതിയുണ്ടായില്ലെങ്കില്‍ ഒരു മാസത്തിനുശേഷം വീണ്ടും സമരം തുടങ്ങും എന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഒന്നുമുതലാണ് ലോറി ഉടമകള്‍ അനിശ്ചിതകാലസമരം തുടങ്ങിയത്.

 

Add a Comment

Your email address will not be published. Required fields are marked *