ചന്ദ്ര ബോസ് വധം

തിരുവനന്തപുരം: ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്ക്‌ കൈമാറിയ ചന്ദ്രബോസ്‌ വധക്കേസിലെ തെളിവുകളുള്‍പ്പെടുന്ന കത്ത്‌ പുറത്തായി. പോലീസ്‌ ആസ്ഥാനത്തിന്റെ ഭരണചുമതലയുണ്‌ടായിരുന്ന മുന്‍ ഡിജിപി എം.എന്‍. കൃഷ്‌ണമൂര്‍ത്തിയാണ്‌ വിവാദ വ്യവസായിയെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന്‌ കത്തില്‍ പി.സി ജോര്‍ജ്‌ പറയുന്നു. ചന്ദ്രബോസ്‌ ആക്രമിക്കപ്പെടുമ്പോള്‍ ഡിജിപി ആയിരുന്നു കൃഷ്‌ണമൂര്‍ത്തി. കൃഷ്‌ണമൂര്‍ത്തിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ജേക്കബ്‌ ജോബും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡിയും ഡിജിപിയുടെ പങ്ക്‌ വ്യക്തമാക്കുന്ന കത്തുമാണ്‌ പി.സി. ജോര്‍ജ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയത്‌. ഡിജിപിയുടെ മറ്റ്‌ ഇടപാടുകളും കത്തില്‍ വിവരിക്കുന്നുണ്‌ട്‌.

പി സി ജോര്‍ജിന്റെ കത്ത് ; നിസാമുമായി ബന്ധം ഇല്ലെന്നു മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി

സാമൂഹിക വിരുദ്ധരുമായി തനിക്ക്‌ ബന്ധമില്ലെന്ന്‌ മുന്‍ ഡിജിപി കൃഷ്‌ണമൂര്‍ത്തി. നിസാമിന്‌ വേണ്‌ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന്‌ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സസ്‌പെന്‍ഷന്‍ കാര്യത്തെക്കുറിച്ച്‌ സംസാരിക്കാന്‍ ജേക്കബ്‌ ജോബ്‌ തന്നെ വിളിച്ചിരുന്നു. തന്റെ ഫോണ്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്ര ബോസ് കൊലപാതകവുമായി ബന്ധപ്പെട്ടു ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ തെളിവുകള്‍ അടങ്ങിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് വിശദീകരണവുമായി കൃഷ്ണമൂര്‍ത്തി എത്തിയത് .

നിസാമിനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം

വിവാദവ്യവസായി നിസാമിനുവേണ്‌ടി ശുപാര്‍ശ ചെയ്‌തിട്ടില്ലെന്ന്‌ ഡിജിപി ബാലസുബ്രഹ്മണ്യം പറഞ്ഞു. നിസാമിനെ രക്ഷിക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്‌ടത്‌ ആരോപണം ഉന്നയിച്ചവര്‍ തന്നെയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *