ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വ്യവസായി മുഹമ്മദ് നിഷാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിനയമന ഉത്തരവ് പുറത്തിറങ്ങി. തൃശൂര്‍ ‘ഔഷധി’യില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ കൊലയാളിയുടെ ശിക്ഷ ഇന്ന് കോടതി പ്രഖ്യാപിക്കാനിരിക്കേയാണ് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങുന്നത്.
തൃശൂര്‍ ശോഭ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കേയാണ് ചന്ദ്രബോസിനെ നിഷാം കൊലപ്പെടുത്തിയത്. ചന്ദ്രബോസിന്റെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകവരുമാനം. ഇതു നിലച്ചതോടെ ജയന്തി വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
ടലല ാീൃല മ:േ വേേു://ംംം.ാമിഴമഹമാ.രീാ/ഹമലേേെിലം/െ398803#േെവമവെ.്്വഹരഷരഅണ.റുൗള

Add a Comment

Your email address will not be published. Required fields are marked *