ചന്ദന കടത്ത് കൊലപാതകം ആസൂത്രിതം എന്ന് മനുഷ്യാവകാശ സംഘടനകള്‍
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടില്‍ ചന്ദന കൊള്ളക്കാര്‍ എന്ന് ആരോപിക്കപ്പെട്ടു 2൦ പേരെ പോലീസുകാര്‍ വെടിവച്ചു കൊന്ന സംഭവം ആസൂത്രിതം എന്ന് മനുഷ്യാവകാശ സംഘടനകള്‍ . സംഭവത്തില്‍ പോലിസ് പിടിയില്‍ ആകാതെ രക്ഷപ്പെട്ടയാളുമായി ബന്ധപ്പെടുകയും ഇയാളെ രഹസ്യ സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്തതായി ആന്ധ്രാ പ്രദേശ് സിവില്‍ ലിബര്‍ട്ടീസ് അംഗം ക്രാന്തി ചൈതന്യ അറിയിച്ചു . തിരുവനമലയില് നിന്ന് ചിത്തൂരിലേക്ക് ഉള്ളബാസ് യാത്രക്കിടെ പോലിസ് മറ്റു തൊഴിലാളികള്‍ക്കൊപ്പം ചില തമിഴ് നാട്ടുകാരെയും പിടകൂടി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു . ഇവര്‍ക്കൊപ്പം ഇരിക്കാതെ മാറി ഇരുന്നതിനാല്‍ മാത്രം രക്ഷപ്പെട്ട ഒരാള്‍ പിന്നീട് ടി വിയിലൂടെയാണ് സംഭവം അറിഞ്ഞതെന്ന് ക്രാന്തി പറയുന്നു . സംഭവത്തെ കുറിച്ച് അന്വേഷിക്കാന്തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട് . അതിനിടെ സംഭവം ഗൌരവമായി കാണുന്നു എന്നും ഇതിന്മേല് രണ്ടാഴ്ചകകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും ചീഫ് സെക്രട്ടരിക്ക് നിര്‍ദ്ദേശം നല്‍കിയതായും മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ കെ ജി ബാല കൃഷ്ണന് അറിയിച്ചു .