ചക്കിട്ടപ്പാറയില്‍ ഖനനാനുമതി റദ്ദാക്കി
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ചക്കിട്ടപ്പാറയിൽ ഖനനത്തിന് അനുമതി റദ്ദാക്കി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനമാണ് സർക്കാർ റദ്ദാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി. 2009 മേയിലാണ് അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖനനത്തിന് അനുമതി നൽകിയത്. ഇതിനായി അഞ്ചു കോടി രൂപ മന്ത്രി കോഴ വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടത്.ചക്കിട്ടപാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലുമാണ് ഖനനത്തിന് 2009ൽ പ്രാഥമിക അനുമതി നൽകിയത്. എന്നാൽ കേന്ദ്ര സർക്കാറിൽ നിന്നടക്കം പാരിസ്ഥിതിക അനുമതികൾ നേടാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അനുമതി നീട്ടിക്കിട്ടുന്നതിന് ഇപ്പോഴത്തെ സർക്കാറിനെ സമീപിച്ചത്.( രാജി രാമന്‍കുട്ടി )