ഘര്‍ വാപസി മുസ്ലീങ്ങളെ ലക്‌ഷ്യം വച്ചുള്ളതെന്നു മുസ്ലീം ലോബോര്ഡ്

ലക്നോ : ഹിന്ദു സംഘടനകള്‍ നടത്തുന്ന ഘര്‍ വാപസി പരിപാടിയുടെ ലക്‌ഷ്യം മുസ്ലീങ്ങള്‍ എന്ന് ഓള്‍ ഇന്ത്യ ഓള്‍ ഇന്ത്യ മുസ്ലീം ലോബോര്‍ഡ് മീറ്റ്‌ .മാര്ച് ഇരുപതിന് ഘര്‍ വാപസിക്കെതിരെ മുസ്ലീങ്ങള്‍ ജയ്പൂരില്‍ സംഘടിക്കാന്‍ ഇരിക്കുകയാണ് . ജമായത്ത് ഇസ്ലാമികളും ലോ ബോര്‍ഡും ഘര്‍ വാപസിക്കെതിരായ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു എന്നും ഇപ്പോള്‍ നടക്കുന്ന പരിപാടികള്‍ ഇതിനെതിരായ തുടക്കം മാത്രമാണ് എന്നും എ ഐ എം അല്‍ പി ബി ജനറല്‍ സെക്രെട്ടറി മൌലാന നസിമുദ്ദീന്‍ പറഞ്ഞു . രാജ്യം പുരോഗതിയിലെക്കാണോ അധോഗതിയിലെക്കാണോ എന്ന കാര്യം ആണ് ചര്‍ച്ച ചെയ്യേണ്ടത് ,എന്താണു ഘര്‍ വാപസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹിന്ദുസംഘടനകള്‍ വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു . ഇന്നലെ വരെ ക്രിസ്ത്യാനികളോ മുസ്ലീങ്ങലോ ആയ നിങ്ങളെ നാളെമുതല്‍ ഹിന്ദുആക്കാന്‍ ഇത് കുട്ടിക്കളി ആണോ എന്നും അദ്ദേഹം ചോദിച്ചു.

Add a Comment

Your email address will not be published. Required fields are marked *