ഗ്രാമങ്ങളുടെ വികസനത്തെ പറ്റി ചിന്തിക്കണം എന്ന് പ്രധാനമന്ത്രി
ദില്ലി: ഗ്രാമങ്ങളുടെ വികസനത്തെ പറ്റി ചിന്തിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “മഹാത്മാഗാന്ധി പറഞ്ഞത് പോലെ ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് .ഗ്രാമങ്ങളെ കുറിച്ച് നാം അഭിമാനിക്കുകയും അവയുടെ വികസനത്തെ കുറിച്ച് നാം ചിന്തിക്കുകയും വേണം” – ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തില്‍ പങ്കെടുത്തു മോദി പറഞ്ഞു . ഗ്രാമീണര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അവരെ ജോലിയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും വേണമെന്നു പറഞ്ഞ പ്രധാനമന്ത്രി എല്ലാ ഗ്രാമീണരും അടുത്ത അഞ്ചു വര്‍ഷത്തേക്ക് തങ്ങളുടെ ഗ്രാമത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കണം എന്നും ഇവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു അതീവ ശ്രദ്ധ ചെലുത്തണം എന്നും പറഞ്ഞു .