ഗോവയില്‍ പരസ്യ ചുംബനം നിരോധിച്ചു

പാനാജി: ഗോവയില്‍ പരസ്യ ചുംബനം നിരോധിച്ചു പ്രമേയം പാസാക്കി . ഇത്തരം പ്രവര്‍ത്തികള്‍ ദമ്പതികള്‍ പൊതു സ്ഥലത്ത് നടത്തുന്നത് ശല്യമുണ്ടാക്കും എന്നു പ്രമേയത്തില്‍ പറയുന്നു . സാല്‍വഡോര്‍ ഡോ മുണ്ടോ എന്ന പഞ്ചായത്ത് ആണ് പൊതു സ്ഥലത്ത് ചുംബനം നിരോധിച്ചു പ്രമേയം പാസാക്കിയത് . പൊതുവേദികളില്‍ മദ്യപിക്കുന്നതിനും ബീച്ചുകളിലും മറ്റും ബിക്കിനി ധരിക്കുന്നതും മറ്റും നേരത്തെ ഗോവയില്‍ പലയിടത്തും നിരോധിച്ചിട്ടുള്ളതാണ് . സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കൈയില്ലാത്ത്തതും ആവശ്യത്തിനു ഇറക്കമില്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിച്ചു വരുന്നത് കഴിഞ്ഞദിവസം ഗോവന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു .

Add a Comment

Your email address will not be published. Required fields are marked *