ഗോവധ നിരോധനം : രാജ്യത്ത് സമവായം വേണമെന്ന് രാജ്നാഥ് സിംഗ്

ഇൻഡോർ: ഗോവധ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ സമവായം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗോവധ നിരോധനത്തെ പിൻതാങ്ങിയ അദ്ദേഹം ബില്ലിനുമേൽ പാര്‍ലമെന്റിന്റെ സമവായം നേടിയെടുക്കുവാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ജൈന മത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ടയിൽ ദീർഘ നാളായി തീർപ്പാക്കാതെ കിടന്ന ഗോവധ നിരോധന ബിൽ ആഭ്യന്തരമന്ത്രാലായം അംഗീകരിച്ച് രാഷ്ട്രപതിയുടെ അന്തിമ അനുമതിക്ക് അയച്ച വിവരവും അദ്ദേഹം സൂചിപ്പിച്ചു.
പശുക്കളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗോവധ നിരോധന നിയമം ശക്തമാക്കുമെന്നും ഗോവധം നരഹത്യയ്ക്ക് തുല്യമായ കുറ്റമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *