ഗുരുദര്ശ‍ന അവാര്ഡ് മന്ത്രി അടൂര്‍ പ്രകാശിന്‌

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ മതാതീത ആത്മീയ പ്രചാരണ സഭയുടെ ഈ വര്‍ഷത്തെ ഗുരുദര്‍ശന അവാര്‍ഡിന്‌ മന്ത്രി അടൂര്‍ പ്രകാശും ശ്രീനാരായണ മതാതീത അവാര്‍ഡിന്‌ യു.എ.ഇ മഹാനി ഗ്രൂപ്പ്‌ എം.ഡി ചിറയിന്‍കീഴ്‌ ജെസിം മഹാനിയും അര്‍ഹരായി. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മാസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ശാശ്വതീകാനനയുടെ 65ാമത്‌ ജയന്തിസമ്മേളന ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വിനി,സി.പി.ഐ നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍,കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍തോമസ്‌, എം.എല്‍.എമാരായ പാലോട്‌ രവി, എം.എ വാഹിദ്‌, മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വാവറമ്പലം സുരേന്ദ്രന്‍, ഡോ. ബി. സീരപാണി, ഇടവിളാകം ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

 കൃഷ്‌ണകുമാരന്‍ തമ്പി പുരസ്‌കാരം ഉണ്ണി ബാലകൃഷ്‌ണന്‌

unni-balakrishnanതിരുവനന്തപുരം: ദൃശ്യ-ശ്രാവ്യ രംഗത്തെ മികച്ച സംഭാവനക്കുള്ള ഈ വര്‍ഷത്തെ കൃഷ്‌ണകുമാരന്‍ തമ്പി പുരസ്‌കാരം മാതൃഭൂമി ന്യൂസ്‌ ചാന. വാര്‍ത്താ വിഭാഗം മേധാവി ഉണ്ണിബാലകൃഷ്‌ണന്‌. സംസ്‌ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്‌ളിക്‌ റിലേഷന്‍ ഡെപ്യൂട്ടി ഡയറക്‌ടറായിരു- കെ.കൃഷ്‌ണകുമാരന്‍ തമ്പിയുടെ സ്‌മരണാര്‍ഥമാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. 5001രുപയും പ്രശസ്‌തി പത്രവും അടങ്ങു- അവാര്‍ഡ്‌ ഏപ്രി. 14-ന്‌ മുതുകളത്തു നടക്കു- ചടങ്ങി. സമ്മാനിക്കുമെ-്‌ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തി. കുമ്പളത്ത്‌ മധുകുമാര്‍,അഡ്വ.കെ.സന്തോഷ്‌ കുമാര്‍, അന്തനാരായനന്‍, ചാരുമൂട്‌ രാധാകൃഷ്‌ണന്‍ എ-ിവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *