ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

തൃപ്പൂണിത്തുറ: ഇരുമ്പനം റെയില്‍വെ യാര്‍ഡില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചി റിഫൈനറിയിലേക്കുള്ള പാളത്തില്‍ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. ട്രെയിനിന്റെ എസ്എല്‍ആര്‍ ബോഗിയുടെയും ബ്രെക്ക് വാനിന്റെ ചക്രങ്ങളാണ് പാളത്തില്‍ നിന്ന്്് തെന്നി പൂഴിമണ്ണില്‍ താഴ്ന്നത്. ട്രെയിനില്‍ ചരക്കില്ലായിരുന്നു. രാത്രി എട്ടരയോടെ പാളം തെറ്റിയ ബോഗികള്‍ പുന:സ്ഥാപിച്ചു. ഷണ്ടിങിനിടെ എട്ടാം നമ്പര്‍ പ്ലാറ്റില്‍ നിന്ന് പത്താം നമ്പറിലേക്കു മാറ്റുമ്പോഴായിരുന്നു അപകടം. റിഫൈനറില്‍ നിന്ന് ലോഡ് കയറ്റുന്നതിനായി ട്രെയിന്‍ മാറ്റിയിടുകയായിരുന്നു

Add a Comment

Your email address will not be published. Required fields are marked *