ഗുജറാത്തില്‍ ഭുചലനം
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ നേരിയ ഭൂചലനം. റിച്ചര്‍ സെകെയിലില്‍ 1.4 മുതല്‍ 3.8 വരെ രേഖപ്പെടുത്തിയ ഭൂചലനം ജില്ലയിലെ നാലിടങ്ങിലുണ്ടായി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.2001 ല്‍ ഗുജറാത്തിലെ കച്ചിലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തോളം പേര് കൊല്ലപ്പെടുകയും 25000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.