ഗുജറാത്തില്‍ പന്നിപ്പനി ബാധിച്ച്‌ ഒമ്പതു പേര്‍ കൂടി മരിച്ചു

അഹമ്മദാബാദ്‌: ഗുജറാത്തില്‍ പന്നിപ്പനി ബാധിച്ച്‌ ഒമ്പതു പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 362 ആയി. ജാംനഗര്‍, സൂറത്ത്‌ എന്നിവിടങ്ങളില്‍ രണ്‌ടു പേരും ഗാന്ധിനഗര്‍, രാജ്‌കോട്ട്‌, പത്താന്‍, തപി, ബോട്ടാഡ്‌ എന്നീ സ്ഥലങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണു മരിച്ചതെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. സംസ്ഥാനത്ത്‌ 5,894 പേരിലാണു രോഗം ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ്‌ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു

എച്ച്‌ വണ്‍ എന്‍ വണ്‍ : തിരുവല്ലയില്‍ ഒരു മരണം

തിരുവല്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ ഒരാള്‍ മരിച്ചു. വാസുക്കുട്ടന്‍ (65) ആണ്‌ മരിച്ചത്‌. ഒരാഴ്‌ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

Add a Comment

Your email address will not be published. Required fields are marked *