ഗീതു മോഹന്‍ദാസിന്റെ പിതാവ് നിര്യാതനായി

 

ആലുവ: ചലച്ചിത്ര സംവിധായികയും നടിയുമായ ഗീതുമോഹന്‍ദാസിന്റെ പിതാവ്‌ മോഹന്‍ദാസ്‌ (65) നിര്യാതനായി. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ആലങ്ങാട്‌ ശ്‌മശാനത്തില്‍ നടക്കും. പഴയന്നൂര്‍ വടക്കേതറ്റിങ്കല്‍ കുടുംബാംഗമാണ്‌. ആലുവ തോട്ടുമുഖം സ്‌കൈലൈന്‍ ഫ്‌ളാറ്റിലാണു താമസം. ഭാര്യ: ലത (ആലുവ വെളിയത്തുനാട്‌ ചന്തോദയത്തില്‍ കെ.സി മേനോന്റെ മകളാണ്‌). മക്കള്‍ : അര്‍ജുന്‍ ദാസ്‌ (യുഎസ്‌), ഗീതു മോഹന്‍ദാസ്‌. മരുമക്കള്‍ : ശാരദ (യുഎസ്‌എ) രാജീവ്‌ രവി (സംവിധായകന്‍, കാമറാമാന്‍).

Add a Comment

Your email address will not be published. Required fields are marked *