ഗാന്ധിജി ഇന്ത്യയിലെ ആദ്യ കോര്പരെറ്റ് എജന്റ്റ്
ഗോരഖ്പൂര്‍: മഹാത്മ ഗാന്ധിഇന്ത്യയിലെ ആദ്യത്തെ കോര്‍പറേറ്റ് ഏജന്റാണ്എന്ന് അരുന്ധതി റോയി. ദലിതരെയും സ്ത്രീകളെയും ദരിദ്രരെയും കുറിച്ച് ഭീകരമായ കാര്യങ്ങള്‍ എഴുതിക്കൂട്ടിയ ഗാന്ധിയെ ആരാധിക്കുന്ന രാജ്യത്തിന്റെ നിലപാട് ഏറ്റവും വലിയ മണ്ടത്തരമാണെന്നും അരുന്ധതി പറഞ്ഞു. 10-ാമത് ഗോരഖ്പൂര്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അരുന്ധതിയുടെ പരാമര്‍ശങ്ങള്‍.
എന്നാല്‍, അരുന്ധതിയുടെ അഭിപ്രായപ്രകടനത്തോട് സദസില്‍ നിന്നു തന്നെ ഉടന്‍ വിമര്‍ശനമുയര്‍ന്നു. രാഷ്ട്ര പിതാവിനെ കോര്‍പ്പറേറ്റ് ഏജന്റ് എന്നു വിളിച്ച് അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട യുവാവിനോട് അരുന്ധതിയുടെ മറുപടി ഇങ്ങനെയായിരുന്നു; ഞാന്‍ ഗാന്ധിയെക്കുറിച്ച് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പറഞ്ഞതെല്ലാം 1909നും 1946നും ഇടയില്‍ അദേഹം എഴുതിയ കാര്യങ്ങളെക്കുറിച്ചാണ്.
കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ ഭരണ സംവിധാനത്തിനെതിരെയും പ്രസംഗത്തില്‍ അരുന്ധതി ആഞ്ഞടിച്ചു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും അംബാനിമാരെയും ടാറ്റമാരെയും പോലുള്ള കോര്‍പ്പറേറ്റുകളാണെന്നും അവര്‍ പറഞ്ഞു. ഉപ്പുണ്ടാക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ വരെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണെന്നും അരുന്ധതി ആരോപിച്ചു.
നേരത്തെ സുപ്രീം കോടതി മുന്‍ ജഡ്ജി കട്ജുവും എം പി സ്വാധി പ്രാഞ്ചിയും ഗാന്ധിജിയെ കുറിച്ച് നിരന്തരം ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞു പുലിവാല് പിടിചിരിക്കുന്നതിന്റെ പിന്നാലെയാണ് ഇത് .