ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍
തിരുവനന്തപുരം 2 ഡിസംബര്‍ ; പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 12 ന് രാവിലെ 10 നു കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദാംശങ്ങള്‍ക്ക്www.jntbgri.res.inസന്ദര്‍ശിക്കുക.