ഗവര്ണ്റുടെ റിപ്പോര്ട്ട് നിസ്സാരമാക്കി

തിരുവനന്തപുരം: ബജറ്റ്‌ ദിനത്തില്‍ നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക്‌ അയച്ച വിശദമായ റിപ്പോര്‍ട്ട്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. . സാമാജികര്‍ തമ്മിലുള്ള പോരില്‍ സഭയില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെട്ടതായും അക്രമ സംഭവങ്ങളില്‍ സിപിഎം മാപ്പു പറയണമെന്നും ആഭാന്തരമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ വാച്ച്‌ ആന്റ്‌ വാര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 

പക്ഷേ ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നേതാവ്‌ പിണറായി വിജയന്റെ പ്രതികരണം. ബിജെപി നോമിനി എന്ന്‌ പറഞ്ഞ്‌ ഗവര്‍ണറുടെ നടപടിയെ തള്ളിക്കളയേണ്ടതില്ലെന്നും 356 ാം വകുപ്പു പ്രകാരമുള്ള ഗവര്‍ണറുടെ നടപടി ഉചിതവും ഭരണഘടനാനുസൃതവും എന്നാണ് പിണറായി പറഞ്ഞത്.

ഗവര്‍ണറുടെ നടപടി ‘വിലയേറിയ’ തെറ്റാണെന്ന്‌ എന്നായിരുന്നു മുന്‍ ഗവര്‍ണര്‍ കൂടിയായ കോണ്‍ഗ്രസ്‌ നേതാവ് വക്കം പുരുഷോത്തമാന്റെ നിരീക്ഷണം. സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ പ്രതിസന്ധിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഒരു സംസ്‌ഥാനത്തിന്റെ ഭരണഘടനാ സംവിധാനം തകരുമ്പോള്‍ രാഷ്ര്‌ടപതിഭരണത്തിനുള്ള ശുപാര്‍ശ രാഷ്ര്‌ടപതിക്ക്‌ അയയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌356ആം വകുപ്പ്‌.

 

Add a Comment

Your email address will not be published. Required fields are marked *