ഗവര്ണതറുടെ റിപ്പോര്ട്ട്

ദില്ലി/തിരുവനന്തപുരം: കേരളനിയമസഭയില്‍ ബജറ്റ്

അവതരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന അനിഷ്ട സംഭവങ്ങളെപ്പറ്റി  കേരള ഗവര്‍ണര്‍ പി സദാശിവം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷം വേണ്ട നടപടി സ്വീകരിക്കും എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളെ കേന്ദ്രം ഗൌരവത്തോടെ നോക്കികാണുന്നതായും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പത്രകുറിപ്പില്‍ നേരത്തേ അറിയിച്ചിരുന്നു. . സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നിയമസഭയില്‍ നടന്നതെന്നും എം.എല്‍.എമാര്ക്കെ തിരെ നടപടി എടുക്കണമെന്നും ഗവര്ണകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കുമോ ചില രാഷ്ട്രിയ നിരീക്ഷകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇന്നലെ ഒരു ചാനല ചര്‍ച്ചയില്‍ ഒരു മുന്‍പത്രപ്രവര്‍ത്തന്‍ ഗവര്‍ണറുടെ സമീപനത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

Add a Comment

Your email address will not be published. Required fields are marked *