ഗംഗാശുചീകരണത്തിന് ഫണ്ട് ശേഖരണം : പ്രധാനമന്ത്രിയുടെ വിവാദ സൂട്ട് 1.11 കോടി രൂപയ്ക്കു പ്രവാസി ഇന്ത്യക്കാരന്‍ ലേലത്തിനെടുത്തു

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മോടി കളഞ്ഞ വിവാദ സൂട്ട് പ്രവാസി ഇന്ത്യക്കാരന്‍ ലേലത്തില്‍ വാങ്ങിയത് 1.11 കോടി രൂപയ്ക്കു !വിരേല്‍ ചോസ്കി എന്നയാളാണ് മോദിയുടെ സൂട്ട് ലേലം പിടിച്ചത് .നിറയെ സ്വന്തം പേര്‍ എഴുതിചേര്‍ത്ത  പത്ത് ലക്ഷം രൂപ വിലവരുന്ന സൂട്ടനിഞ്ഞു വന്ന മോദി വിവാദത്തിന്റെ പടുകുഴിയില്‍ വീഴുകയായിരുന്നു . ഗംഗാ നദി ശുചീകരണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ സൂട്ട് ഗുജറാത്തില്‍ ലേലത്തിനു വെക്കുകയായിരുന്നു .നേരത്തെ വ്യവസായിയായ സുരേഷ് അഗർവാൾ ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. വ്യവസായിയായ രാജു അഗർവാൾ മോദിയുടെ സ്യൂട്ടിന് 51 ലക്ഷം രൂപയും പങ്കജ് മഹേശ്വരി 11 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.

ഇതോടൊപ്പം കഴിഞ്ഞ ഒന്പത് മാസത്തിനിടെ ഇന്ത്യയിലും അയൽരാജ്യങ്ങളിലും നിന്നായി പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 455 സമ്മാനങ്ങളും ലേലത്തിന് വച്ചിട്ടുണ്ട്. മൂന്ന് ദിവസമാണ് വസ്തുക്കൾ ലേലത്തിന് വയ്ക്കുന്നതെന്ന് സൂറത് മുനിസിപ്പൽ കമ്മീഷണർ മിലിന്ദ് ടൊരവനേ പറഞ്ഞു. ഗംഗാ ശുചീകരണത്തിനായി ഫണ്ട് കണ്ടെത്തുക എന്നത് മോദി സര്‍ക്കാരിന്റെ അഭിമാന പ്രശ്നമാണ് . ശോചനീയാവസ്ഥയിലായ ദേശീയ നദി ഗംഗയുടെ സംരക്ഷണവും ശുചീകരണവും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണത്തിന് ഇറങ്ങിയത്‌ . വഡോടരയിലും വാരാണസിയിലും വിജയിച്ച മോദി ഏറ്റവും വലിയ ഭുരിപക്ഷത്തില്‍ വിജയിച്ച സ്വന്തം സംസ്ഥാനത്തെ വഡോദര ഉപേക്ഷിച്ചു വാരാണസി സീറ്റ് നിലനിര്തിയതും ഗംഗാശുചീകരനതിനായി ഒരു പ്രത്യേക മന്ത്രാലയം ഉണ്ടാക്കി ഉമാഭാരതിയെ മന്ത്രിയാക്കി നിയമിച്ചതും എല്ലാം അജണ്ട പാലിക്കാന്‍ വേണ്ടി തന്നെയാണ് .

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *