ഗംഗയ്ക്ക് ശേഷം യമുനയടക്കം എല്ലാ ദേശീയ നദികളും ശുചീകരിക്കാന്‍ കേന്ദ്രസര്ക്കാ ര്‍ തീരുമാനം
ചെന്നൈ:ഗംഗ ശുചീകരണ പദ്ധതിക്ക് പിന്നാലെ യമുനയും മറ്റു ദേശീയ നദികളും ശുചിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാരാക്കുന്നതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു .ശാസ്ത്രീയമായി ഗംഗാ നദിയിലെക്കുള്ള മാലിന്യ ഒഴുക്ക് തടയുക, ഗംഗാതടങ്ങളില്‍ മാലിന്യം കെട്ടി നില്‍ക്കാതെ നീക്കം ചെയ്യുക തുടങ്ങിയ പദ്ധതികള്‍ ആണ് ഗംഗാ ശുചീകരണ പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നത് . വിവിധ കോളജുകളിലെ എന്‍ എസ എസ , എന്‍ സി സി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സനദ്ധ പ്രവര്‍ത്തകരുടെയും സഹായങ്ങളും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു . ക്ലീന്‍ ഗംഗ പദ്ധതി വിജയ പഥത്തില്‍ എത്തുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു . ദ്വാരകാദാസ്സ് ഗോവര്ദ്ധന്ദാസ്സ് വൈഷ്ണവ് കോളേജിലെ സുവര്‍ണ ജൂബ് ലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ..