ക്ഷേത്ര സ്വത്തുക്കള്‍ ജന നന്മക്കായി ഉപയോഗപ്പെടുത്തുന്നതില്‍ ഹിന്ദു സമുദായത്തിന് എതിര്‍പ്പില്ല എന്ന് പൊന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം : ക്ഷേത്ര സ്വത്തുക്കള്‍ പൊതുജന നന്മക്കായി ഉപയോഗപ്പെടുത്തുന്നതില്‍ ഹിന്ദു സമുദായത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് . ക്ഷേത്രങ്ങളിലെ അളവറ്റ സ്വത്തുക്കള്‍ ഇന്ത്യയിലെ ദേശ സാല്കൃത ബാങ്കുകളില്‍ നിക്ഷേപിക്കണം എന്നും അതിന്റെ ആദായം ക്ഷേത്രങ്ങള്‍ക് നല്‍കാമെന്നും പറഞ്ഞ പ്രധാനമന്ത്രി ഈ സ്വത്തുക്കള്‍ പോതുജന നന്മക്കു ഉപയോഗപ്രദമാകുന്ന രീതിയില്‍ വിനിയോഗ്ക്കണം എന്ന് നേരത്തെ അറിയിച്ചിരുന്നു . രാജ്യത്തെ അതി സമ്പന്ന ക്ഷേതങ്ങളില്‍ സമ്പത്തിനു കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയോരുക്കുകയും ചെയ്തു .