ക്ഷേത്രക്കള്ളന്മാരെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത് ഫേസ്ബുക്ക് പോസ്റ്റ്‌

ഹൈദരാബാദ് ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ക്ഷേത്ര കള്ളന്മാരെ പിടികൂടാന്‍ പോലീസുകാരെ സഹായിച്ചത് ഫെസ് ബുക്ക് പോസ്റ്റ്‌ . നല്ലകുന്ദ്ര പോലിസ് സ്റ്റേഷനില്‍ ആണ് മൂന്നു കള്ളന്മാര്‍ ഇങ്ങനെ അകത്തായത് . മോഷ്ടിച്ച വിഗ്രഹങ്ങളും കണ്ടെടുത്ത് . നാല്പതെട്ടുവയസുള്ള പി ശ്രീനിവാസന്‍ ആണ് മോഷ്ടാകളെ തിരിച്ചറിഞ്ഞത് . ഒരുമാസം മുന്‍പ് ഒരു കള്ളന്‍ മോഷ്ടിച്ച ഹനുമാന്‍ വിഗ്രഹത്തോടൊപ്പം ഫോട്ടോ എടുത്തു ഫെസ് ബുക്കില്‍ ഇട്ടിരുന്നു . അടികെര്‍മെതിലെ പ്രശസ്തമായ പഞ്ചലോഹ വിഗ്രഹമായിരുന്നു ഇത് . ഇക്കാര്യം മനസിലാക്കിയ ശ്രീനിവാസ് അത്  പോലിസിനെ അറിയിക്കുകയായിരുന്നു . സായി ക്ഷേത്രത്തിലെ സായി ബാബ പ്രതിമ , മറ്റൊരു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം എന്നിങ്ങനെ നിരവധി മോഷണ മുതലുകള്‍ കണ്ടെടുത്തു .

Add a Comment

Your email address will not be published. Required fields are marked *