കോലിയുടെ കളി കാണാന്‍ അനുഷ്ക എത്തി

സിഡ്നി : ഓസ്ട്രേലിയക്കെതിരെ ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങുന്പോള്‍ വിരാട് കോലിക്ക് ആവേശം പകര്‍ന്ന് ഗാലറിയില്‍ അനുഷ്ക ശര്‍മ്മ ഉണ്ടാകും. സെമി ഫൈനല്‍ കാണുന്നതിനായി ബോളിവുഡ് റാണി സിഡ്നിയില്‍ എത്തിക്കഴിഞ്ഞു. ഭാര്യമാരേയും കാമുകിമാരേയും കൂടേ കൂട്ടേണ്ടയെന്ന ബിസിസിഐ തീരുമാനം മൂലമായിരുന്നു അനുഷ്ക ലോകകപ്പ് മത്സരങ്ങള്‍ക്ക് നേരത്തെ എത്താതിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ സെമി ഫൈനലില്‍ എത്തിയപ്പോള്‍ ബിസിസിഐ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ തന്‍റെ പുതിയ സിനിമ എന്‍എച്ച് 10 ന്‍റെ ഗംഭീര വിജയം കോലിയോടൊപ്പം അനുഷ്കയ്ക്ക് ആഘോഷിക്കാം.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *