കോണ്‍ഗ്രസില്‍ എ, ഐ പക്ഷങ്ങള്‍ പോരിനൊരുങ്ങുന്നുv
തിരുവനന്തപുരം: ബാര്‍ കോഴ വിവാദം ഒരു കീരാമുട്ടിയായി തുടരവേ ‘പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍’ തന്നെയാണ് ഐ ഗ്രൂപിന്റെ പദ്ധതി. അതിന്റെ ആദ്യപടിയായി വയലാര്‍ രവിയുടെ രാജ്യസഭാ കാലാവധി തീരുമ്പോള്‍ തുടരാന്‍ രവിക്ക് താല്പര്യമില്ലെന്കില് ആ സീറ്റ് തങ്ങള്‍ക്കു വേണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം കിട്ടിയത് മുതല്‍ ഗ്രൂപ് മൊത്തത്തില്‍ ആവേശത്തിലാണ്.
സോലാര്‍ പ്രശ്നം ചൂടായിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതിക്ക് ഇളക്കം വരുത്താന്‍ ഐ ഗ്രൂപ് ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനു ഹൈ കമ്മണ്ടിന്റെ പിന്തുണ കിട്ടിയില്ല. ഇന്നു ഹൈ കമ്മാണ്ട് ദുര്‍ബലമായിരിക്കുന്ന അവസ്ഥയില്‍ സംസ്ഥാനത്ത് നിന്ന് ശക്തമായ ഒരു തള്ളുണ്ടായാല് കേരളത്തില്‍ ഒരു നേതൃത്വ മാറ്റം ഉണ്ടാക്കാനാകും എന്നാണു ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.
നിയമസഭയില്‍ മാര്‍ച്ച് 13നും 23നും അരങ്ങേറിയ മോശം സംഭവങ്ങള്‍ സൃഷ്ട്ടിച്ച പ്രതിച്ഛായ പ്രതിസന്ധിയെ മറികടക്കാന്‍ എന്ന മട്ടില്‍ അവതരിപ്പിച്ചാല്‍ ഹൈ കമ്മണ്ടിനെ വീഴ്ത്താം എന്ന് അവര്‍ കരുതുന്നു. രമേശ് ഏറ്റവും ഒടുവില്‍ നടത്തിയ ദില്ലി യാത്രയോടെഅതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നു കരുതപ്പെടുന്നു. ഒരു പ്രതിച്ഛായ പുനസൃഷ്ട്ടി വരുത്തണമെന്നുമെന്നു ഹൈ കമ്മണ്ടിനും താല്പര്യമുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി അടൂര്‍ പ്രകാശിന്റെ വീട്ടില്‍ വെച്ച് ഐ ഗൂപ്പ് നേതാക്കള്‍ രഹസ്യയോഗം കൂടി എന്ന് കേള്‍ക്കുന്നു. യുഡിഎഫ സര്‍ക്കാരിന്റെ അവസാന ഒരുവര്‍ഷം ചാണ്ടിക്ക് പകരം രമേഷിനെ മുഖമന്ത്രിയാക്കി 2016മെയില്‍ നടക്കുന്ന തെരെനെജെടുപ്പില് ഒന്ന് മുഖം മിനുക്കി ഇറങ്ങാം എന്നാണു ഐ ഗ്രൂപ്പിന്റെ പദ്ധതി.