കൊറിയന്‍ സാങ്കേതികതയില്‍ പുതിയപാലം:കലൂരില്‍ നിര്‍മാണോദ്ഘാടനം നാളെ

കൊച്ചി: ജി.സി.ഡി.എ നിര്‍മിക്കുന്ന കൊറിയന്‍ സാങ്കേതികതയിലുളള പുതിയ പാലത്തിന് നാളെ (ഫെബ്രുവരി 12) തറക്കല്ലിടും. രാവിലെ 11-ന് കലൂര്‍ ജി.സി.ഡി.എ മാര്‍ക്കറ്റിനു സമീപം നടക്കുന്ന ചടങ്ങില്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. മേയര്‍ ടോണി ചമ്മണി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, ബെന്നി ബഹ്നാന്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ജി.സി.ഡി.എ ഭരണ സമതിയംഗം ജമാല്‍ മണക്കാടന്‍, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, അക്ബര്‍ ബാദുഷ, സെക്രട്ടറി ആര്‍.ലാലു തുടങ്ങിയവര്‍ പങ്കെടുക്കും.എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപത്തായി നിര്‍മിച്ച കൊറിയന്‍ സാങ്കേതികതയിലുളള പാലത്തിന്റെ അതേ മാതൃകയിലുളളതാണ് ഇതും. നിര്‍മാണമാരംഭിച്ച് ആറു മാസത്തിനകം പൂര്‍ത്തീകരിച്ചാല്‍ മതിയെങ്കിലും അനുകൂല സാഹചര്യമാകയാല്‍ നാലു മാസത്തിനകം പാലം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.

Add a Comment

Your email address will not be published. Required fields are marked *