കൊടും നാശം വിതച്ചു മഴയുടെ താണ്ഡവം
ശ്രീനഗര്‍: ഏഴുമാസംമുമ്പ് പ്രളയം വ്യാപകമായി നാശം വിതച്ച ജമ്മുകാശ്മീരില്‍ ഒരിക്കല്‍ കൂടി മഴയുടെ താണ്ഡവം. പ്രളയക്കെടുതിയില്‍ ഇതുവരെ 17 പേരുടെ ജീവന് പൊലിഞ്ഞു. ഏപ്രില്‍ നാലു വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെഅറിയിപ്പ്. പതിനായിരത്തില്‍ അധികം കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. കശ്മീര്‍ താഴ്വര പ്രളയബാധിതമായി കേന്ദ്രം പ്രഖ്യാപിച്ചു. താഴ്വരയിലെ എല്ലാ നദികളും അപകടനില കവിഞ്ഞ് ഒഴുകുന്നതായി റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങിയ ജമ്മുശ്രീനഗര്‍ ഹൈവേ അടച്ചു. ശ്രീനഗര്‍ജമ്മു ദേശീയപാതയില്‍ പലയിടത് മണ്ണിടിച്ചിലുണ്ടായി. ഏഴ് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രം അടിയന്തര സഹായമായി 200 കോടി രൂപ അനുവദിച്ചു.