കൊച്ചി സമ്പൂര്‍ണ വൈ ഫൈ നഗരമാകുന്നു
കൊച്ചി: കൊച്ചി സമ്പൂര്‍ണ വൈ ഫൈ നഗരമാകുന്നു. ബി.എസ്.എന്‍.എല്‍ സഹകരണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ നഗരത്തില്‍ പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ ഫോര്‍ട് കൊച്ചി, മട്ടാഞ്ചേരി,മറൈന്‍ഡ്രൈവ്,ഹൈക്കോടര്ട്,സുബാഷ് പാര്‍ക്ക്, കൊച്ചി കോര്പറേഷന് മെയിന്‍ ഓഫിസ്,ജോസ് ജംഗ്ഷന്,വൈറ്റില മൊബിലിറ്റി ഹബ്ബ്, ഇടപ്പള്ളി ജംഗ്ഷന്, കലൂര്‍ എന്നിങ്ങനെ 10 പ്രദേശങ്ങളിലാണ് വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്. ഒരോ പ്രദേശത്തും സ്ഥാപിക്കുന്ന സംവിധാനത്തിന് കീഴില്‍ 300 മീറ്റര്‍ വരെ പരിധിക്കുള്ളില്‍ വൈ ഫൈ ലഭിക്കും. 10 എം.ബി ആയിരിക്കും ഒരോ സ്ഥലത്തും ലഭിക്കുന്ന ബാന്‍ഡ് വിത്ത്്.ക്വാഡ്്ജന് കമ്പനിയക്കാണ് ബില്ലിംഗ് സംവിധാനത്തിന്റെ ചുമതല,പദ്ധതിയുടെ ഭാഗമായി ഒരു ദിവസം ആദ്യത്തെ 15 മിനിറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം. ഒരു മാസമാണ് ഇത്തരത്തിലുളള സൗജന്യ ഉപയോഗത്തിന്റെ കാലാവധി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്്.ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് സൗജന്യ ഉപയോഗത്തിന്റെ കാലപരിധി നീട്ടും.വൗച്ചറുകള്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനം വഴിയും വൈ ഫൈ ഉപയോഗിക്കുന്നതിന് റീ ചാര്‍ജ് ചെയ്യാം.മൊബൈല്‍ ഫോണ്‍, ലാന്റ് ലൈന്‍ എന്നിവ വഴി ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും വൈ ഫൈ യക്കുള്ള നിരക്ക്. താരിഫ് പിന്നീട് പ്രഖ്യാപിക്കുമെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ ബി.എസ്.എന്‍.എല്ലിന് അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുകയാണ് കൊച്ചി നഗരസഭ ചെയ്യുന്നത് മറ്റു വിധത്തിലുള്ള സാമ്പത്തിക ചിലവുകള്‍ ഒന്നും നഗരസഭ വഹിക്കുന്നില്ലെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ ഒരു നഗരസഭയില്‍ ഇത്രയധികം പ്രദേശങ്ങളില്‍ വൈ ഫൈ സംവിധാനം ലഭിക്കുന്ന ഇന്ത്യയിലെ ഏക നഗരസഭയായി കൊച്ചി മാറുമെന്നും ഈ മാസം ചേരുന്ന നഗരസ സഭ യോഗത്തില്‍ പദ്ധതിയക്ക് അംഗീകാരം നല്‍കുമെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു.