കൊച്ചി പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ബിന്ധ്യാസ് ബിജു രമേഷിന്റെ വീട്ടില്‍ ; പിന്നില്‍ പി സി ജോര്‍ജെന്ന് ബിജു

തിരുവനന്തപുരം , ഹിന്ദുസ്ഥാന്‍ സമാചാര്‍ ,കൊച്ചി ബ്ളാക്ക് മെയിൽ പെൺവാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ വീട്ടിലെത്തിയത് പുതിയ വിവാദത്തന് വഴിതുറന്നു. വൈകിട്ട് 5.10നാണ് ബിന്ധ്യാസ് ബിജുവിന്റെ വീട്ടിലെത്തിയത്. അഞ്ചു മിനിട്ടിനുള്ളിൽ തന്നെ അവർ മടങ്ങുകയും ചെയ്തു. വീടിന് പുറത്ത് കാത്തുനിന്ന് മാദ്ധ്യമ പ്രവർത്തകരോട്താൻ വന്നത് എന്തിനാണെന്ന് ബിജു രമേശ് പറയുമെന്നായിരുന്നു ബിന്ധ്യാസിന്റെ മറുപടി.

അതേസമയം ബിന്ധ്യാസുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് ബിജു രമേശ് വ്യക്തമാക്കി. ബിന്ധ്യാസിനെ അറിയില്ല. തന്നെ കാണണമെന്ന് പറഞ്ഞ് ബിന്ധ്യാസ് മൊബൈൽ ഫോണിൽ സന്ദേശം അയച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ഫോണിലെ സന്ദേശം ബിജു മാദ്ധ്യമ പ്രവർത്തകരെ കാണിക്കുകയും ചെയ്തു. വീട്ടിരിക്കുന്പോൾ ഡ്രൈവർ വന്ന് പറഞ്ഞപ്പോഴാണ് ബിന്ധ്യാസ് വന്ന കാര്യം അറിയുന്നത്. വിവാദ കേസിലെ പ്രതിയാണെന്നും പറഞ്ഞു. ഉടൻ തന്നെ, കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ബിന്ധ്യാസിനെ തിരിച്ചയയ്ക്കുകയായിരുന്നു എന്നും ബിജു പറഞ്ഞു.ബിന്ധ്യാസിനെ അയച്ചത് പി.സി.ജോർജ് ആണെന്ന് ബിജു ആരോപിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ആരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ കേസിൽ തന്റെ കൈയിലുള്ള തെളിവുകൾ നാളെ വിജിലൻസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *