കൊച്ചിയിലെ മാവോയിസ്റ്റ് ആക്രമണം : രണ്ടു പേര്‍ പിടിയില്‍

കൊച്ചി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കൊച്ചിയിൽ ദേശീയ പാത അതോറിട്ടിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കേരളാ സ്റ്റേറ്റ് ഇൻഷുറൻസ് ജീവനക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ജയ്‌സൺ കൂപ്പർ,​ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരുവർക്കെതിരെയും യു.എ.പി.എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌. 

കോഴിക്കോട് വച്ച് വാർത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുന്പോഴാണ് നിർമൽ സാരഥി അറസ്റ്റിലായത്. 
ദേശീയപാതയിൽ കളമശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ഇടറോഡിലെ വീടിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് വ്യാഴാഴ്ച രാവിലെ മാവോയിസ്റ്റുകൾ ആക്രമിച്ചത്.

Add a Comment

Your email address will not be published. Required fields are marked *