കൈകാര്യം ചെയ്യണം

ബെര്‍ലിന്‍ : ലോകത്ത് ആണവായുധ നിരോധന നിയമം നടപ്പാക്കിയത് പോലെ ഭീകരവാദ നിരോധന നിയമവും നടപ്പാക്കാനം എന്ന് പ്രധാനാമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു . ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തനമേന്നും അദ്ദേഹം ആവശ്യപ്പെട്ടു . ജര്‍മന്‍ ചാന്‍സലര്‍ അംഗല മാര്‍ക്കരും ഒന്നിച്ചു നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . രാജ്യാന്തര ഭീകരവാദത്തിനു എതിരായ കൂട്ടായ്മ ശക്തിപ്പെടുടുന്നതിനു ഏറെ നാളായി യു എന്‍ രൂപം കൊടുത്ത കൊമ്പ്രേഹെന്സിവ് കണ്വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റെരരിസം എന്ന ഉടമ്പടി നടപ്പാക്കാനം എന്നും അദ്ദേഹം ആവശ്യപ്പെട്ടു . മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഭീകര വാദത്തിനു എതിരെ കൈകോര്‍ക്കണം എന്നും ആഗോള സമൂഹത്തിനോടുള്ള വെല്ലുവിളിയാണ് ഭീകരവാദം എന്നും ഭീകരവടികള്‍ക്ക് ആയുധം നല്‍കുന്ന ഉറവിടങ്ങള്‍ തടയണം എന്നും ഇത്തരക്കാര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ ദിവസം ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ മുംബൈ ഭീകരാക്രമണ കെസിലെ മുഖ്യ സൂത്രധാരന്‍ സഖിയുര്‍ റഹ്മാന്‍ ലഖ്വിയെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതിന് പിന്നലെയാന്നു മോദിയുടെ പ്രതികരണം .

 

Add a Comment

Your email address will not be published. Required fields are marked *