കോണ്‍ഗ്രസ് ആദ്യ പട്ടികപ്രഖ്യാപിച്ചു, സോണിയറായ്ബറേലി, രാഹുല്അമേഠി
ദില്ലി,8 മാര്ച് (ഹിസ): ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്ഗ്രസ്പ്രഖ്യാപിച്ചു.194സ്ഥാനാര്‍ഥികളുടെ പേരുകളാണ് ആദ്യ ഘട്ടത്തില്പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലുംഉപാധ്യക്ഷന് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും വീണ്ടും ജനവിധിതേടും.
ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് യു.പിയിലെ ഫൂല്പ്പൂര്മണ്ഡലത്തില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കും. ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്നിലേകാനിയാണ് ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയെയാണ്ബിലാസ്പൂരിലുംപ്രമുഖ ഭോജ്പൂരി നടന് രവി കിഷന് ജോന്‍പൂരിലും,കേരളഗവര്ണറായിരുന്ന നിഖില്‍കുമാര്‍ ഔറംഗബാദിലുംമത്സരിക്കും.
കേരളത്തിന്റെചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മഹാരാഷ്ട്രയിലെരാംടെകിലും മത്സരിക്കും.