കേരള ബഡ്ജറ്റ്

കൊച്ചി: സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദ്ദേശത്തിനെതിരെ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഭിന്നാഭിപ്രായം. സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തിന് വ്യാപാരികള്‍ തങ്കം വാങ്ങുന്നതിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് സ്വര്‍ണ്ണ വ്യാപാര മേഖലയിലെ ചെറുകിടക്കാരെ തകര്‍ക്കുമെന്നാണ് ആശങ്ക. സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തിനായി വ്യാപാരികള്‍ റിസര്‍വ് ബാങങ്കില്‍ നിന്നോ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നോ തങ്കം വാങ്ങിയാല്‍ ഒരു ശതമാനം നികുതി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയാല്‍ 5 ശതമാനം നികുതി എന്നാണ് പുതിയ ബജറ്റ് നിര്‍ദ്ദേശം. ഇത് ചെറുകിട സ്വര്‍ണ്ണവ്യപാര മേഖലയെ തകര്‍ക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി.റിസര്‍വ് ബാങ്കില്‍് നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഏറ്റവും കുറഞ്ഞത് 3 കിലോ തങ്കമെങ്കിലും ഒരുമിച്ച് വാങ്ങണം. വന്‍്കിട വ്യാപാരകളാണ് ഇത്തരത്തില്‍ വാങ്ങുന്നത്. കുറഞ്ഞ അളവില്‍ സ്വര്‍ണ്ണം വേണ്ട വ്യാപാരികള്‍ സ്വകാര്യ ഏജന്‍്‌സികളില്‍ നിന്ന്5 ശതമാനം നികുതി നല്‍കി വാങ്ങേണ്ടി വരും. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 100 രൂപയുടെ അധിക ചിലവ് ചെറുകിട സ്വര്‍ണ്ണ വ്യാപാര മേഖലക്ക് ഉണ്ടാകുമെന്നാണ് കണക്ക്. അതിനാല്‍ ബജറ്റിലെ നികുതി നിര്‍ദ്ദേശം ചെറുകിട സ്വര്‍ണ്ണ വ്യാപാരികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും സ്വര്ണ്ണ വ്യാപാര രംഗത്ത് വന്‍ കിടക്കാര്‍ മാത്രമാകുമെന്നുമാണ് ആരോപണം കേരളത്തിലെ സ്വര്‍ണ്ണവ്യാപാര മേഖലയിലെ 90 ശതമാനവും ചെറുകിടക്കാരാണെന്നാണ് ഇവരുടെ വാദം. ഒരേ ഉത്പന്നത്തിന് രണ്ട് വിഭാഗത്തില്‍ നിന്ന് രണ്ടു നിരക്കില്‍ നികുതി എന്ന തീരുമാനത്തിനെതിരെ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

Add a Comment

Your email address will not be published. Required fields are marked *