കേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്ന് സുപ്രീംകോടതി

ദില്ലി: കേരള നിയമസഭയില്‍ ഇന്ന് നടന്ന കോലാഹലങ്ങളില്‍ പരമോന്നത നീതിപീഠതിനു ആശങ്ക. സഭയില്‍ എന്താണു നടക്കുന്നതെന്നും നിയമസഭയിലെ കൈയാങ്കളി ദൃശ്യം ടിവിയില്‍ കണ്ടെന്നും സുപ്രീംകോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവാണു നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കു തയാറാകാതിരുന്ന കോടതി ഹര്‍ത്താല്‍ നിരോധിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്‌ടെന്നു നിരീക്ഷിച്ചു.

Add a Comment

Your email address will not be published. Required fields are marked *