കേരളാ കോൺഗ്രസ്(ബി) യുടെ വോട്ട് പ്രതിപക്ഷത്തിന്

കൊല്ലം ഹിന്ദുസ്ഥാന്‍ സമാചാര്‍ : കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താൻ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (ബി) യുടെ വോട്ട് പ്രതിപക്ഷ സ്ഥാനാർത്ഥി അയിഷാ പോറ്റിക്ക് ആയിരിക്കുമെന്ന് പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൻ.ശക്തനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. തങ്ങൾ ഇപ്പോൾ പ്രതിപക്ഷത്താണ്. തങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതിലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചത് . അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് യു.ഡി.എഫ് തന്നെയും ഗണേശ് കുമാറിനെയും ക്രൂശിക്കുന്നത്. അഴിമതിയുടെ പേരിലാണെങ്കിൽ യു.ഡി.എഫ് തന്നെ പുറത്താക്കട്ടെ. പുറത്താക്കിയാൽമന്ത്രിമാർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്തുവിടും. ജനങ്ങളുടെ നന്മയല്ല, ധനസന്പാദനം മാത്രമാണ് മന്ത്രിസഭയിലെ ചിലരുടെ ലക്ഷ്യമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം തുടർന്നും എൽ.ഡി.എഫിനെ പിന്തുണയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കും. യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ അത്താഴം മാത്രം മുടക്കാൻ കഴിയുന്ന വെറും നീർക്കോലിയാണെന്നും പിള്ള പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *